ബിസിനസ്സ് പുനര്‍നിര്‍മ്മിതി പരിശീലന ക്ലാസ്സ് (Business Reinvention workshop )

മൂല്യവര്‍ദ്ധനവ് എങ്ങനെ സാധ്യമാക്കുമെന്നോ, പുതിയ സംരംഭങ്ങളെ എങ്ങനെ രൂപപ്പെടുത്തുമെന്നോ, നിലവില്‍ ഉള്ളതിനെ   എങ്ങനെ മെച്ചപ്പെടുത്തുമെന്നോ രൂപാന്തരപ്പെടുത്തുമെന്നോ ഉള്ള ചിന്ത നിങ്ങളെ വിടാതെ പിന്തുടരുന്നുണ്ടോ?

കാലഹരണപ്പെട്ട ബിസിനസ്സ്  രീതികള്‍ക്ക് പകരം നൂതന രീതികള്‍ക്ക്  കണ്ടെത്താന്‍ നിങ്ങള്‍ ശ്രമിക്കുന്നുണ്ടോ ?

വ്യാപാര മുരടിപ്പ്, വളര്‍ച്ചാ മാന്ദ്യം, കുറഞ്ഞലാഭം ,വര്‍ദ്ധിച്ച മാത്സര്യം ഇവ നിങ്ങള്‍ക്ക് അനുഭവപ്പെടുന്നുണ്ടോ?

നിങ്ങളുടെ വ്യവസായ മേഖലയില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളുടെ കൊടുങ്കാറ്റില്‍ പിടിച്ചുനില്‍ക്കാന്‍  നിങ്ങള്‍ക്ക് ബുദ്ധിമുട്ട് അനുഭപ്പെടുന്നുണ്ടോ?

ഈ ചോദ്യങ്ങളില്‍ ഏതിനെങ്കിലും   ‘ഉണ്ട്’ എന്നാണ് നിങ്ങളുടെ ഉത്തരമെങ്കില്‍, ഈ പരിശീലനക്കളരിയിലേക്ക്   നിങ്ങള്‍ക്ക് സ്വാഗതം.


ബിസിനസ്സ് പുനര്‍നിര്‍മ്മിതി വര്‍ക്ക്ഷോപ്പ്

നിങ്ങളുടെ ബിസിനസ്സ് വിജയവുമായി ബന്ധപ്പെട്ട അഞ്ച് പ്രധാന കാര്യങ്ങളില്‍ ഈ പരിശീലന ക്ലാസ്സ് നിങ്ങള്‍ക്ക് ഉപകരിക്കും.
 1. കാലം മാറുന്നതിനനുസരിച്ച് നിങ്ങളുടെ സ്ഥാപനത്തിന്‍റെ പ്രസക്തി നിലനിര്‍ത്തുന്നതിനെ പ്പറ്റി വ്യക്തമായ ധാരണ ലഭിക്കുക.
 2. പെട്ടെന്നുള്ള തകര്‍ച്ചകളില്‍ വീഴാതെ സ്ഥാപനത്തിന് ശക്തമായ രക്ഷാകവച്ചമൊരുക്കുക.
 3. പുതിയ വളര്‍ച്ച അവസരങ്ങള്‍ പ്രയോഗികമാക്കുക.
 4. മാതൃകാബിസിനസ്സ് നവീകരണത്തിന്  ലളിതമായ ഒരു രൂപരേഖ തയ്യാറാക്കല്‍ .
 5. അവിരാമമായ ബിസിനസ്സ് വളര്‍ച്ചയ്ക്കുതകുന്ന  അനുകരണീയമായ ബിസിനസ്സ് രീതികള്‍ പഠിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യുക.  

ഒന്നാം ദിവസത്തെ പഠന വിഷയങ്ങള്‍

Module 1. ബിസിനസ്സ് പുനര്‍നിര്‍മ്മിതി എന്ന ആശയം  ( Business reinvention concept)

 1. നിങ്ങളുടെ ബിസിനസ്സിന്‍റെ പുനര്‍നിര്‍മ്മിതി   എന്ന ആശയത്തെ വ്യക്തമായി മനസ്സിലാക്കുക .
 2. പുനര്‍നിര്‍മ്മിതിക്കുവേണ്ടി നിങ്ങളുടെ  മനസ്സിനെ ഒരുക്കുക.
 3. വിജയകരമായി നടപ്പാക്കിയിട്ടുള്ള പുനര്‍നിര്‍മ്മിതി മാതൃകകളും പ്രവര്‍ത്തനരീതികളും പഠിക്കുക.
ഫലം - വ്യക്തമായ പ്രവര്‍ത്തന രൂപരേഖയോടെ ശാക്തീക്കരിക്കപ്പെട്ട മനസ്സും, പ്രവര്‍ത്തിക്കാനുള്ള പ്രേരണയും . 

Module 2. സ്ഥാപനത്തിന്‍റെ ഇപ്പോഴത്തെ അവസ്ഥയുടെ വിശകലനം ( Real Time Business Analysis )

 1. നിങ്ങളുടെ വ്യവസായത്തെയും അതിന്‍റെ ഇപ്പോഴത്തെ വിപണി നിലവാരത്തെയും മനസ്സിലാക്കല്‍.
 2. നിങ്ങളുടെ വ്യവസായ മേഖലയെ രൂപപ്പെടുത്തികൊണ്ടിരിക്കുന്ന പരിവര്‍ത്തനങ്ങള്‍, പ്രധാന പ്രവണതകള്‍, അതിന്‍റെ ശക്തമായ വശങ്ങളും, ദുര്‍ബലവശങ്ങളും, ഭീക്ഷണികള്‍, അവസരങ്ങള്‍  എന്നിവയെപറ്റിയുള്ള ശരിയായ തിരിച്ചറിവ് .
 3. പ്രസക്തി നഷ്ടപ്പെടാതെ മുന്നേറാന്‍ മാറ്റങ്ങള്‍ വരുത്തേണ്ട പ്രധാന മേഖലകളെയും , പുതിയ വ്യാപാര അവസരങ്ങളെയും തിരിച്ചറിയല്‍ ( Gap Analysis, Vision Building  പോലുള്ള പഠനാഭ്യാസങ്ങളും,White Space Building Canvas പോലുള്ള ഉപായങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.)
 4. പ്രശ്നപരിഹാര സമീപനരീതി ഉപയോഗിച്ചുള്ള ബിസിനസ്സ് മാറ്റങ്ങളും  രൂപപരിവര്‍ത്തനങ്ങളും നടപ്പിലാക്കല്‍.
 5. ബിസിനസ്സ് വളര്‍ച്ചയ്ക്കുതകുന്ന നൂതന തന്ത്രങ്ങള്‍ പഠിയ്ക്കുകയും അത് സ്വന്തം ബിസിനസ്സില്‍  പ്രയോഗിക്കുകയും ചെയ്യല്‍ .
ഫലം - നിങ്ങളുടെ ബിസിനസ്സിന് ഏറ്റവും ഉചിതമായ കാര്യങ്ങള്‍ ഗ്രഹിക്കുന്നതിനും ഉചിതമായ തന്ത്രങ്ങള്‍ ആവിഷ്ക്കരിച്ച് നടപ്പാക്കുന്നതിനും സാധിക്കുന്നു.

ബിസിനസ്സ് കാര്യങ്ങള്‍ സമൂലമായി പരിശോധിക്കുന്നതിനും പരിഹരിക്കുന്നതിനും അവസരം ലഭിക്കുന്നു.

Module  – 3 രണ്ടാം ദിവസം  

ബിസിനസ്സ് മാതൃകയുടെ നവീകരണം ( Business Model Innovation )

 •  നിങ്ങളുടെ  ബിസിനസ്സിന്, വ്യവസ്ഥാപിതമായ രീതിയില്‍ ഒരു പുതിയ  പ്രവര്‍ത്തന മാതൃക കണ്ടെത്തുകയും, ശരിയായ മാര്‍ഗ്ഗരേഖകള്‍ തയ്യാറാക്കി അത് നടപ്പാക്കുകയും ചെയ്യുക.
 • നിങ്ങളുടെ ബിസിനസ്സ് കൂടുതല്‍  നന്നായി നടത്തുന്നതിന് നിങ്ങളെ പ്രാപ്തരാക്കത്തക്കവിധത്തില്‍, ബിസിനസ്സ് മാതൃക തയ്യാറാക്കുന്നതിന് പ്രായോഗിക പരിശീലനം.
 • ബിസിനസ്സിന്‍റെ പ്രധാന ഭാഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ മറ്റു കാര്യങ്ങളെ മാറ്റി നിര്‍ത്തുക.
 • ലോകമെന്പാടും വിജയം കൈവരിച്ച ചെറുകിട, മധ്യതല കന്പനികള്‍ പ്രയോഗിക്കുന്ന പുതിയ ബിസിനസ്സ് മാതൃകകള്‍ പഠിക്കുക.
 • വിജയക്കൊടി പാറിച്ചുനില്‍ക്കുന്ന കന്പനികളുടെ പ്രവര്‍ത്തനരീതികള്‍ പഠിയ്ക്കുകയും, നിങ്ങളുടെ കന്പനിയെ വളര്‍ച്ചയിലേക്ക് നയിക്കാന്‍ പുതിയ തന്ത്രങ്ങള്‍ ആവിഷ്ക്കരിക്കുകയും ചെയ്യുക.
ഫലം -  കാലഹരണപ്പെട്ട ബിസിനസ്സ് മാതൃകകള്‍ക്കു പകരം കൂടുതല്‍ ഫലവത്തായ നവീനമാതൃകകള്‍ സ്വീകരിക്കുന്നു. 
നിങ്ങളുടെ ബിസിനസ്സ് സ്ഥാപനത്തെ കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകാനുള്ള വ്യക്തതയും അനായാസതയും ലഭിക്കുന്നു. 
വ്യവസ്ഥാപിതാ സംഘടനാ സംവിധാനങ്ങളും നടപടി ക്രമങ്ങളും, പ്രവര്‍ത്തനരീതികളും പാലിച്ചുകൊണ്ട് നടപ്പാക്കാവുന്ന തന്ത്രപരമായ ഒരു രൂപരേഖ തയ്യാറാക്കാന്‍ നിങ്ങള്‍ പ്രാപ്തരാകുന്നു. 

നിങ്ങള്‍ക്ക്  അഭ്യസിക്കുവാന്‍ സാധിക്കുന്നത്.

 • വെല്ലുവിെളികള്‍ നിറഞ്ഞ ഈ കാലഘട്ടത്തില്‍ നിങ്ങളുടെ പ്രസ്ഥാനത്തെ എങ്ങനെ വളര്‍ത്തി വലുതാക്കാന്‍ പറ്റുമെന്ന് പഠിക്കുന്നു.
 • നിങ്ങളുടെ ബിസിനസ്സ് നയപരമായ  ഒരു ദിശാബോധം വികസിപ്പിച്ചെടുക്കാന്‍ നിങ്ങള്‍ പഠിക്കുന്നു.

നിങ്ങള്‍ അഭ്യസിക്കുന്നത്.  

 • വെല്ലുവിളുകള്‍ നിറഞ്ഞ ഈ കാലഘട്ടത്തില്‍ നിങ്ങളുടെ പ്രസ്ഥാനത്തെ എങ്ങനെ വളര്‍ത്തി വലുതാക്കാന്‍ പറ്റുമെന്ന് പഠിക്കുന്നു. നിങ്ങളുടെ ബിസിനസ്സിന്  നയതന്ത്രപരമായ ഒരു ദിശാബോധം സൃഷ്ടിച്ചെടുക്കാന്‍ പഠിക്കുന്നു.
 • നിങ്ങളുടെ വ്യവസായ മേഖലയില്‍ ഉണ്ടാവുന്ന പരിവര്‍ത്തന കാലഘട്ടങ്ങളില്‍ എങ്ങനെ നിങ്ങളുടെ പ്രസക്തി ഉയര്‍ത്തിപിടിക്കാന്‍ സാധിക്കുമെന്ന് പഠിക്കുന്നു.
 • നിങ്ങളുടെ വ്യവസായ മേഖലയിലെ  വിഭിന്നങ്ങളായ ഗതിവിഗതികളെ മനസ്സിലാക്കാനും അതനുസരിച്ച് നിങ്ങളുടെ ബിസിനസ്സിനെ വളര്‍ത്താനും പഠിക്കുന്നു.
 • വൈവിധ്യ വത്ക്കരണത്തിനും സുസ്ഥിരവളര്‍ച്ചയ്ക്കും വേണ്ടി പുതിയ ബിസിനസ്സ് ആശയങ്ങള്‍ വികസിപ്പിച്ചെടുക്കാന്‍ പഠിക്കുന്നു. ഒന്നിലേറെ ബിസിനസ്സുകള്‍ സമര്‍ത്ഥമായി കൈകാര്യം ചെയ്യാന്‍ പഠിക്കുന്നു.
 • ബിസിനസ്സ് മാതൃക ആധുനികവത്ക്കരിക്കാന്‍ പഠിക്കുന്നു.
നിങ്ങള്‍ക്ക് ലഭിക്കുന്ന ആത്യന്തിക നേട്ടങ്ങള്‍
 • ബിസിനസ്സ്  കണ്‍സള്‍ട്ടല്‍സിക്ക് കൊടുക്കുന്ന ലക്ഷങ്ങള്‍ കൊണ്ട് ലഭിക്കുന്ന മൂല്യത്തിന് തുല്യമായ മൂല്യം  ഈ പഠനക്കളരി ( Work Shop ) യിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്നു.
 • ഈ  വര്‍ക്ക് ഷോപ്പ് നിങ്ങളുടെ മാനസിക ഘടനയിലും ബിസിനസ്സ് രീതികളിലും പരിവര്‍ത്തനങ്ങള്‍ വരുത്തുന്നു.
 • പുതിയ ഉയരങ്ങള്‍ താണ്ടാനാവശ്യമായ അത്മധൈര്യം വ്യക്തമായ കാഴ്ച്ചപ്പാടും ഉള്‍പ്രേരണയും. പ്രവര്‍ത്തന പദ്ധതിയുമായി മടങ്ങിപോകാന്‍ സാധിക്കുന്നു.
 • വിശാലമായി ചിന്തിച്ച് പുതിയ വരുമാനമാര്‍ഗ്ഗങ്ങള്‍ നിങ്ങള്‍ സൃഷ്ടിക്കും.
 • നിങ്ങളുടെ  ബിസിനസ്സ് പ്രശ്നങ്ങളെ ബുദ്ധിപൂര്‍വ്വം  പരിഹരിക്കുന്നതിന് സാധിക്കുന്നു.
ഈ വര്‍ക്ക്ഷോപ്പ് ആര്‍ക്കൊക്കെ ഉത്തമമാകുന്നു.  
 • ഒരു ബിസിനസ്സിന്‍റെ ഉടമസ്ഥന്‍
 • CEO മാര്‍ / സ്ഥാപകര്‍/ സ്റ്റാര്‍ട്ടപ്പുകള്‍
 • ബിസിനസ്സ് കണ്‍സള്‍ട്ടന്‍റുമാര്‍
 • മാര്‍ക്കറ്റിംഗ് തലവന്മാര്‍
 • മാനേജ്മെന്‍റ് പ്രബോധകന്മാര്‍
 • എല്ലാ തൊഴില്‍മേഖലകളിലേയും പ്രൊഫഷണല്‍ ഉദ്യേഗസ്ഥര്‍
 • പുതിയ ബിസിനസ്സ് സംരംഭം ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍

കോഴ്സിന്‍റെ ദൈര്‍ഘ്യം –   രണ്ട്  ദിവസത്തെ തീവ്രപരിശീലനം

പരിശീലന രീതികള്‍
പ്രധാന  പോയിന്‍റുകളുടെ നോട്ടുകള്‍, ദൃശ്യശ്രവണ മാര്‍ഗ്ഗങ്ങളിലൂടെയുള്ള സംവാദങ്ങള്‍, വ്യക്തിപരമായും ഗ്രൂപ്പുതിരിച്ചുമുള്ള പ്രവര്‍ത്തനങ്ങള്‍ ,  etc.
ഇവയ്ക്കു പുറമേ ലഭ്യമായ സേവനങ്ങള്‍ 
നാല് ആഴ്ച്ച നീണ്ടു നില്‍ക്കുന്ന Follow - up ഉം , പുനരവലോകനവും, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും , ബഹു. പോള്‍ റോബിന്‍സണില്‍ നിന്നും നേരിട്ടു ലഭിക്കുന്നു. അതുവഴി പുതിയ ബിസിനസ്സ് മാതൃക സൃഷ്ടിക്കുന്നതിനും, വരുമാന സ്രോതസ്സുകള്‍ കണ്ടെത്തുന്നതിനും വേണ്ടി നിങ്ങള്‍ നടത്തുന്ന ബിസിനസ്സ് പുനര്‍നിര്‍മ്മിതിയില്‍ നിങ്ങള്‍ക്കുണ്ടാകുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കാന്‍ നിങ്ങളെ തികച്ചും പ്രാപ്തരാക്കുന്നു.

എല്ലാ ബിസിനസ്സ് മേഖലകളിലും വലിയ മാറ്റങ്ങളും അസ്വസ്ഥതകളും അനുഭവപ്പെടുന്ന കാലഘട്ടമാണിത്. നൂതനവും ആധുനികവുമായ ബിസിനസ്സുകളും, ബിസിനസ്സ്മാതൃകകളും  പരന്പരാഗത ബിസിനസ്സ് രീതികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നു. പല തരത്തിലുള്ള മത്സരങ്ങള്‍ ബിസിനസ്സ് ഇന്നഭിമുഖീകരിക്കുന്നു. അവിടെയൊക്കെ തലയുയര്‍ത്തി നില്‍ക്കുവാനുള്ള  മാര്‍ഗ്ഗം എന്നതിനേക്കാള്‍ നിര്‍ണ്ണായകമായ ഒരു അവസ്ഥയിലേക്കാണ് ആധുനുകവത്ക്കരണത്തിന്‍റെ ആവശ്യം ഇന്ന് എത്തിനില്‍ക്കുന്നത്. പ്രത്യേക സാമര്‍ത്ഥ്യവും നൈപുണ്യവും കണ്ടെത്താനും കൈക്കലാക്കാനും ബിസിനസ്സ് സ്ഥാപനങ്ങള്‍ കിണഞ്ഞു പരിശ്രമിക്കുകയാണ്. ഉല്‍പ്പന്നങ്ങളുടെ ജീവിതചക്രം ഇന്ന് വെട്ടിചുരുക്കപ്പെട്ടിരിക്കുന്നു. ഗതകാലങ്ങളില്‍ നന്നായി ശോഭിച്ചിരുന്നവയ്ക്ക് ഇന്ന് സ്വാകാര്യത  നഷ്ടപ്പെട്ടിരിക്കുന്നു. കാര്യങ്ങള്‍ വിലയിരുത്തി ഭാവി ലക്ഷ്യങ്ങള്‍ നിര്‍ണ്ണയിക്കാനുള്ള ദീര്‍ഘവിക്ഷണവും നയപരമായ നിയന്ത്രണശേഷിയും നഷ്ടപ്പെട്ടവരെപോലെയാണ് മിക്ക ബിസിനസ്സ് സ്ഥാപനങ്ങളുടെയും നിയന്ത്രാക്കള്‍. ലക്ഷ്യങ്ങള്‍ പലതും ഇതിനകം നേടികഴിഞ്ഞതിനാല്‍, അടുത്ത ലക്ഷ്യം നിശ്ചയിക്കാനാവാതെ കുഴയുന്നവരുണ്ട്. ചിന്താകുഴപ്പവും, സംഭ്രാന്തിയും സര്‍വ്വത്ര വ്യാപിക്കുന്നു. പഴകിത്തുടങ്ങിയ സ്ഥാപനങ്ങളെ പുനരുദ്ധരിക്കുവാനുള്ള വ്യക്തതയും ആവേശവും നഷ്ടപ്പെട്ടവരെപോലെയായിരിക്കുന്നു നാം. മാറ്റം വരുത്തണമെന്ന് നാം ആഗ്രഹിക്കുന്നു. എന്നാല്‍ അതൊരു ദുഷ്കരകര്‍മ്മമായി കണ്ട് നാം അറച്ചുനില്‍ക്കുന്നു.  
ഈ ബിസിനസ്സ് പുനര്‍നിര്‍മ്മിതി  വര്‍ക്ക്ഷോപ്പ്  നിങ്ങള്‍  ആഗ്രഹിക്കുന്ന മാറ്റത്തിലേക്ക് നിങ്ങളെ ആവേശപൂര്‍വ്വം നയിക്കുവാനുള്ള ഒരു രാസത്വരകമാണ്. നിങ്ങള്‍ കാത്തിരിക്കുന്ന കുതിച്ചുചാട്ടത്തിനുള്ള ഉത്തരം കൂടിയാണ് ഈ പരിശീലനക്കളരി. പരന്പരാഗത രീതിയിലുള്ള ബിസിനസ്സ് ചക്രം എന്നു പറയുന്നത്, ഒരു ബിസിനസ്സ് തുടങ്ങുക, വളരുക, പൂര്‍ണ്ണവികാസം പ്രാപിക്കുക,  സാവധാനം ക്ഷയിക്കുക എന്നതാണ്. എന്നാല്‍ കാലാകാലങ്ങളില്‍ നിങ്ങളുടെ ബിസിനസ്സിനെ പുനര്‍വിഭാവനം ചെയ്യാന്‍ നിങ്ങള്‍ക്ക്കഴിഞ്ഞാല്‍, ബിസിനസ്സിന്‍റെ വളര്‍ച്ച സുഗമമായി ദീര്‍ഘകാലം നിലനിര്‍ത്താനും, ക്ഷയോന്മുഖത മന്ദഗതിയിലാക്കാനും സാധിക്കും .
ഈ വര്‍ക്ക് ഷോപ്പിന്‍റെ ഉദ്ദേശം    – നിങ്ങളുടെ സ്ഥാപനത്തിന്‍റെ വിജയം ഇപ്പോഴും, ഭാവിയിലും ഉറപ്പുവരുത്തുന്ന ശക്തമായ ഒരു അടിത്തറ പണിയുവാനുള്ള ഉള്‍ക്കാഴ്ച്ചയും, ആയുധങ്ങളും നല്‍കി നിങ്ങളെ സഹായിക്കുക എന്നതാണ് ഈ വര്‍ക്ക്ഷോപ്പിന്‍റെ ലക്ഷ്യം.
കുറച്ച് ആളുകളെ വച്ച് ചെറിയൊരു സംരംഭമായി നടത്തുന്ന ഒരു ബിസിനസ്സിന്‍റെ  ഉടമയാണോ നിങ്ങള്‍? അതിനെ വളര്‍ത്തി വലുതാക്കി ആഗോളവ്യാപ്തി കൈവരിച്ച് നിലനില്പുള്ള ഒരു പ്രസ്ഥാനമാക്കി മാറ്റാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ. എങ്കില്‍ ഈ പരിശീലനക്കളരി നിങ്ങള്‍ക്കുള്ളതാണ്.
നിങ്ങളുടെ ഉപഭോക്താവിന് മൂല്യവത്തായ സേവനം നല്‍കുന്നതിനെക്കുറിച്ച് ചിന്തിക്കുന്ന ആളാണോ നിങ്ങള്‍.? പുതിയ സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്ന ആളാണോ നിങ്ങള്‍.?  അതോ നിലവിലുള്ള സ്ഥാപനത്തെ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനോ, പുനര്‍വിന്യസിക്കുന്നതിനോ, ആഗ്രഹിക്കുന്ന ആളാണോ നിങ്ങള്‍.? അങ്ങനെയെങ്കില്‍ ഈ പരിശീലനക്കളരി നിങ്ങള്‍ക്കുള്ള ശരിയായ വേദിയാണ്.